കാപ്പിപ്പൊടിയിൽ രണ്ട് സാധനങ്ങൾ ചേർത്ത് ഉപയോഗിക്കാം; നര കറുപ്പിക്കാൻ കഴിയുന്ന ഒരു ഹെയർ പാക്ക് നോക്കിയാലോ?

  1. Home
  2. Lifestyle

കാപ്പിപ്പൊടിയിൽ രണ്ട് സാധനങ്ങൾ ചേർത്ത് ഉപയോഗിക്കാം; നര കറുപ്പിക്കാൻ കഴിയുന്ന ഒരു ഹെയർ പാക്ക് നോക്കിയാലോ?

Hair pack


പെട്ടെന്ന് മുടി നരയ്ക്കുന്നതാണ് ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നം. പ്രായമാകുമ്പോൾ സ്വാഭാവികമായും മുടി നരയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ചെറിയ കുട്ടികളിൽ വരെ അകാലനര ബാധിക്കുന്നു. ഇത് മറയ്ക്കാൻ പലരും കെമിക്കൽ നിറഞ്ഞ ഡെെയെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇത് മുടിക്ക് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുകയെന്ന് ആരും മനസിലാകുന്നില്ല.

എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്. വീട്ടിലെ അടുക്കളയിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നമുക്ക് നര അകറ്റാം. ഇവയ്ക്ക് പാർശ്വഫലങ്ങളും ഉണ്ടാകില്ല. അത്തരത്തിൽ നര കറുപ്പിക്കാൻ കഴിയുന്ന ഒരു ഹെയർ പാക്ക് നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

  1. കാപ്പിപ്പൊടി
  2. തക്കാളി
  3. വിറ്റാമിൻ ഇ ഗുളിക

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു തക്കാളിയെടുത്ത് നല്ലപോലെ അരയ്ക്കുക. ശേഷം അത് അരിച്ച് നീര് മാത്രമാക്കി എടുക്കുക. ശേഷം ഈ നീരിലേക്ക് കാപ്പിപ്പൊടി ചേർക്കാം. രണ്ട് വിറ്റാമിൻ ഇ ഗുളിക പൊട്ടിച്ചൊഴിക്കുകയും ചെയ്യണം. ശേഷം ഇത് നല്ലപോലെ യോജിപ്പിക്കണം. അരമണിക്കൂർ വച്ച ശേഷം മുടിയിൽ തേച്ച് പിടിപ്പിക്കാം. ഒരു മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിക്കാതെ മുടി കഴുകുക. നരച്ച മുടി കറുപ്പിക്കാൻ ഈ ഹെയർ പാക്ക് വളരെ നല്ലതാണ്. ആഴ്ചയിൽ രണ്ട് ദിവസം ചെയ്യുക. മാറ്റം അറിയാൻ കഴിയും. മുടി വളരാനും ഇത് സഹായിക്കും.