കഞ്ഞിവെള്ളംകൊണ്ട് മുഖം കഴുകുന്നത് പതിവാക്കു; ​ഗുണങ്ങൾ നിരവധിയാണ്

  1. Home
  2. Lifestyle

കഞ്ഞിവെള്ളംകൊണ്ട് മുഖം കഴുകുന്നത് പതിവാക്കു; ​ഗുണങ്ങൾ നിരവധിയാണ്

rice water


 


കഞ്ഞിവെള്ളം വളരെ നല്ലൊരു ഔഷധമാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച്‌ മുഖം കഴുകുന്നത് പതിവാക്കിയാല്‍ ചർമ്മം തിളക്കമുള്ളതും മൃദുവായതുമാകും. കഞ്ഞിവെള്ളത്തില്‍ ഫിനോളിക് ആസിഡുകളും ഫ്ലേവനോയ്ഡുകളും പോലുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയ്‌ക്ക് ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ ചുവപ്പ് പാടുകളും മറ്റും അകറ്റാന്‍ സഹായിക്കും. മുഖത്തെ അടഞ്ഞ സുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇതുവഴി മുഖക്കുരുവിനെ തടയാനും സഹായിക്കും.

വിറ്റാമിനുകളായ ബി, ഇ തുടങ്ങിയവ അടങ്ങിയ കഞ്ഞിവെള്ളം ചര്‍മ്മത്തെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും കഞ്ഞി വെള്ളം ഉപയോഗിച്ച്‌ മുഖം കഴുകുന്നത് നല്ലതാണ്. കഞ്ഞി വെള്ളം ഉപയോഗിച്ച്‌ കഴുത്ത് കഴുകുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. ഇത് കൂടാതെ, മുഖത്തിന് സ്വാഭാവിക നിറം ലഭിക്കാനും കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകാം.

അതുപോലെ വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പിനും മറ്റ് നിറവ്യത്യാസങ്ങള്‍ക്കും ഏറ്റവും മികച്ച പരിഹാരമാണ് കഞ്ഞിവെള്ളം. ഇത്തരം പ്രശ്നങ്ങള്‍ അകറ്റാൻ കുറച്ചധികം കഞ്ഞിവെള്ളം തയ്യാറാക്കിയ ശേഷം കുളിക്കുന്നതിനു മുമ്ബായി ഈ കഞ്ഞിവെള്ളം ശരീരത്തില്‍ കോരിയൊഴിക്കുക. ഏകദേശം 15 മിനിറ്റെങ്കിലും ഇങ്ങനെ ചെയ്യാം.