ഒറ്റ ഉപയോഗത്തിൽ റിസൽട്ട്; ചെമ്പരത്തി പൂവുകൊണ്ട് കിടിലൻ ഹെയർ ഡൈ ഉണ്ടാക്കാം

  1. Home
  2. Lifestyle

ഒറ്റ ഉപയോഗത്തിൽ റിസൽട്ട്; ചെമ്പരത്തി പൂവുകൊണ്ട് കിടിലൻ ഹെയർ ഡൈ ഉണ്ടാക്കാം

graying-of-hair


വീട്ടിലിരുന്നുകൊണ്ട് മുടി കറുപ്പിക്കാനാഗ്രഹിക്കുന്നവരും ഏറെയാണ്. അങ്ങനെയുള്ളവർക്ക് ചെമ്പരത്തിയും വേറെ കുറച്ച് സാധനങ്ങളും ഉപയോഗിച്ച് കിടിലൻ ഹെയർ ഡൈ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കും.


ആവശ്യമായ സാധനങ്ങൾ

ചെമ്പരത്തിപ്പൂവ്

പനിക്കൂർക്ക

മൈലാഞ്ചിപ്പൊടി

നെല്ലിക്കപ്പൊടി

നീലയമരി

തയ്യാറാക്കുന്ന വിധം

കുറച്ച് ചെമ്പരത്തിപ്പൂവ് എടുക്കുക. ഇതിന് പിറകിലുള്ള പച്ച ഭാഗം കളഞ്ഞ ശേഷം നന്നായി കഴുകിയെടുക്കുക. ഇനി പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച്, അതിൽ ചെമ്പരത്തിപ്പൂവ് ഇട്ട് നന്നായി തിളപ്പിക്കുക. ലോ അല്ലെങ്കിൽ മീഡിയം ഫ്‌ളെയിമിലാണ് ചെയ്യേണ്ടത്. ചെറുതായൊന്ന് കുറുകിയശേഷം അടുപ്പിൽ നിന്ന് മാറ്റം. എന്നിട്ട് അരിച്ചെടുക്കാം.


ഇനി ഒരു മിക്സിയുടെ ജാറെടുത്ത് അതിൽ കുറച്ച് പനിക്കൂർക്ക (നീരിറക്കം അകറ്റാൻ സഹായിക്കും), രണ്ട് ടേബിൾ സ്പൂൺ ഹെന്ന പൗഡർ, ഒരു ടേബിൾ സ്പൂൺ നെല്ലിക്കപ്പൊടി, നീലയമരി എന്നിവ ചേർത്ത് അതിൽ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചെമ്പരത്തിയുടെ വെള്ളം ഒഴിച്ച്, പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഇനി ഒരു പഴയ ഇരുമ്പിന്റെ ചീനച്ചട്ടിയിലേക്ക് ഈ ഹെയർപാക്ക് ഒഴിച്ചുകൊടുക്കുക. കൂടുതൽ കട്ടിയായിപ്പോയിട്ടുണ്ടെങ്കിൽ കുറച്ച് ചെമ്പരത്തി വെള്ളം ചേർത്താൽ മതി. ശേഷം പന്ത്രണ്ട് മണിക്കൂർ അടച്ചുവയ്ക്കാം. എണ്ണമയം ഒട്ടുമില്ലാത്ത മുടിയിൽ വേണം ഹെയർ ഡൈ തേക്കാൻ. ഒന്നരമണിക്കൂറിന് ശേഷം കഴുകിക്കളയാം.