പടികൾ ഓടി കയറു ; ഫിറ്റ്നസ് കാത്ത് സൂക്ഷിക്കു

ശരീര ഭാരം കുറയ്ക്കാനും ഒപ്പം ശരീരം ഫിറ്റായിരിക്കാനും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താനും ശരീരഭാരം കുറയ്ക്കുന്നതിനുമുളള ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനകാര്യം ശാരീരിക പ്രവര്‍ത്തനങ്ങള്‍ത്തന്നെയാണ്. മിക്ക ആളുകളും നടത്തത്തെ വ്യായാമമായി കാണാറുണ്ട്. പക്ഷേ ചിലര്‍ക്കെങ്കിലും നടത്തം പ്രയോജനം ചെയ്യാന്‍ വളരെ സമയമെടുക്കുന്നു. എന്നാല്‍ പടികള്‍ കയറുന്നതും ഇറങ്ങുന്നതും ശരീരഭാരം കുറയ്ക്കാനും ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള എളുപ്പമേറിയതും ശക്തവുമായ വ്യായാമമാണ്.10,000 സ്‌റ്റെപ്പ് നടക്കുന്നതിന് തുല്യമായ വ്യായാമമാണ് പടികള്‍ കയറുന്നതും.
പടികള്‍ കയറുന്നത് കാര്യക്ഷമവും കുറഞ്ഞ സമയംകൊണ്ട് ചെയ്യുന്ന വ്യായാമങ്ങളില്‍ ഫലപ്രദവുമാണ്. ദിവസവും അഞ്ച് പടികള്‍ കയറുന്നത് ഹൃദയസംബന്ധമായ അപകട സാധ്യതകള്‍ കുറയ്ക്കുന്നു.20 ശതമാനം ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതിലൂടെ മാറും.
നിങ്ങളുടെ പതിവ് ദിനചര്യയില്‍ ഈ വ്യായാമം ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരവും കൂടുതല്‍ സജീവവുമായ ജീവിതം നയിക്കാന്‍ നിങ്ങളെ സഹായിക്കും. എല്ലാദിവസവും വ്യായമമൊന്നും ചെയ്യാത്ത ആളുകള്‍ക്ക് പടികള്‍ കയറുന്നതും ഇറങ്ങുന്നതും ആയാസമുള്ള കാര്യമായി ആദ്യം തോന്നാം.നിരപ്പുള്ള പ്രദേശത്ത് നടക്കുന്നതിനേക്കാള്‍ തീവ്രമായി തോന്നിയേക്കാം. പടികള്‍ കയറുന്ന വ്യായാമം കാല്‍വണ്ണ, തുടകള്‍, നിതംബങ്ങള്‍ എന്നിവിടങ്ങളില്‍ ബലം നല്‍കുന്നു.
കൂടാതെ ഇത് ഹൃദയാരോഗ്യത്തിനുള്ള വര്‍ക്കൗട്ടു കൂടിയാണ്. ഇത് കലോറി എരിച്ച് കളയുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഒപ്പം കാലുകളുടെ പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യും.