കുറച്ച് മഞ്ഞൾപ്പൊടി മാത്രം മതി; എത്ര മഞ്ഞപ്പല്ലും മിനിട്ടുകൾക്കുള്ളിൽ വെളുക്കും

  1. Home
  2. Lifestyle

കുറച്ച് മഞ്ഞൾപ്പൊടി മാത്രം മതി; എത്ര മഞ്ഞപ്പല്ലും മിനിട്ടുകൾക്കുള്ളിൽ വെളുക്കും

teeth stains


പല്ലിന്റെ ശരിയായ നിറം വെളുപ്പ് അല്ലെങ്കിലും ആളുകൾക്ക് പല്ല് വെളുത്ത് ഇരിക്കുന്നതാണ് ഇഷ്ടം. ചിലരുടെ പല്ല് പെട്ടെന്ന് മഞ്ഞ നിറം ആകുന്നു. പല്ല് വെളുക്കാൻ പരസ്യത്തിൽ കാണുന്ന പല കെമിക്കൽ നിറഞ്ഞ പേസ്റ്റ് വാങ്ങി ഉപയോഗിച്ചാലും വിചാരിച്ച ഫലം കിട്ടണമെന്നില്ല. പല്ല് വെളുപ്പിക്കാൻ എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. അത്തരത്തിലുള്ള ചില മാർഗങ്ങൾ നോക്കിയാലോ?

മഞ്ഞൾ

പല്ല് വെളുപ്പിക്കാൻ വളരെ നല്ലതാണ് മഞ്ഞൾപ്പൊടി. മഞ്ഞൾപ്പൊടി വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഇത് പല്ലുകളിൽ പുരട്ടാം. മൂന്ന് മിനിട്ട് കഴിഞ്ഞ് കഴുകി കളയുക. പതിവായി ഉപയോഗിച്ചാൽ മാറ്റം കാണാൻ കഴിയും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ പല്ല് വെളുപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. നാരങ്ങാനീരിൽ കുറച്ച് ബേക്കിംഗ് സോഡ കലർത്തി പല്ലിൽ ഉരയ്ക്കുക. ശേഷം കഴുകി കളയാം.

തുളസി ഇല

തുളസിയില പല്ലിന്റെ ആരോഗ്യത്തിനും പല്ലുകൾ വെളുപ്പിക്കാനും സഹായിക്കുന്നു. കുറച്ച് തുളസി ഇല ചതച്ച് പേസ്റ്റ് രൂപത്തിലാക്കി പല്ലിൽ പതിവായി പുരട്ടുക. പല്ലിലെ കറ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു.

ഗ്രാമ്പൂ എണ്ണ

ദന്ത സംരക്ഷണത്തിന് വളരെ നല്ലതാണ് ഗ്രാമ്പൂ എണ്ണ. വായിലെ ബാക്ടീരിയകളെ ചെറുക്കാൻ ഇത് സഹായിക്കുന്നു. ഗ്രാമ്പൂ എണ്ണ മോണയിൽ നേരിട്ട് പുരട്ടുന്നത് മോണ വീക്കം കുറയ്ക്കുന്നു. കൂടാതെ വെളുത്ത പല്ലിനും ഇത് സഹായിക്കും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ചില പൊതുവായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.)