എരിവ് കൂടുതൽ കഴിക്കുന്നവരാണോ?; എന്നാൽ ഒന്ന് ശ്രദ്ധിക്കൂ: അപകടം അറിയണം
ഭക്ഷണത്തിൽ ഉപ്പ് കൂടുതൽ വേണ്ടവരും, എരിവ് കൂടുതൽ വേണ്ടവരും നിരവധിയാണ്. എന്നാൽ ഇതെല്ലാം പിന്നീടുണ്ടാക്കുന്ന അപകടം എന്നത് ആരോഗ്യാവസ്ഥകളിലേക്ക് നയിക്കുന്നു. രുചിക്കൂട്ടുകളിൽ ഉപ്പും എരിവും ചേർക്കുന്നവർ അൽപം ശ്രദ്ധിക്കണം.
എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി അത് ആരോഗ്യത്തെ വളരെയധികം വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. ഇത് അതികഠിനമായ ദഹന പ്രശ്നങ്ങളിലേക്ക് എത്തുന്നു. തുടർന്നുള്ള അസ്വസ്ഥതകൾ വളരെ വലുതായിരിക്കും. പലപ്പോഴും എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത് ഒരു വ്യക്തിയുടെ ആരോഗ്യത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് നോക്കാം. കൂടുതൽ അറിയാൻ വായിക്കൂ.
ദഹന പ്രശ്നങ്ങൾ
എരിവുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് നിങ്ങളിൽ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇത് നിങ്ങളുടെ വയറിന്റെ ആരോഗ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും. മാത്രമല്ല എരിവുള്ള ഭക്ഷണങ്ങൾ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ആസ്വദിച്ച് കഴിക്കുമ്പോൾ പലപ്പോഴും ഇത്തരം അസ്വസ്ഥതകൾ പലരും മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. അതിന് ശേഷമാണ് പലരിലും നെഞ്ചെരിച്ചിലോ വയറിളക്കമോ ഉണ്ടാവുന്നത്.
അസ്വസ്ഥത
പലപ്പോഴും എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത് അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിന് പിന്നിലെ കാരണം എന്ന് പറയുന്നത് കാപ്‌സൈസിൻ എന്ന സംയുക്തമാണ്. ഇതാണ് അമിതമായ ചൂടും എരിച്ചിലും ദഹന പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് പിന്നിൽ. ഇത് ആമാശയ പാളിയെ പ്രകോപിപ്പിക്കുകയും ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും നെഞ്ചെരിച്ചിൽ പോലുള്ള അസ്വസ്ഥതകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പലപ്പോഴും സെൻസിറ്റീവ് ആമാശയമുള്ളവർക്ക് ഇത് പ്രത്യേകിച്ച് ം
കാപ്‌സൈസിൻ
ശരീരത്തിൽ എപ്രകാരം കാപ്സൈസിൻ പ്രവർത്തിക്കുന്നു എന്ന് നോക്കാം. അമിതമായി ശരീരത്തിൽ എരിവും പുകച്ചിലും ചൂടും ഉണ്ടാവുമ്പോൾ ശരീരം തണുപ്പിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി അമിതമായ വിയർപ്പും മൂക്കൊലിപ്പും വർദ്ധിക്കും. എന്നാൽ ഇത് ആമാശയത്തിലേക്ക് എത്തുമ്പോൾ പലപ്പോഴും ആമാശയത്തിൽ ഗ്യാസ്ട്രിക് ആസിഡിന്റെ വർദ്ധനവിന് കാരണമാകും. ഈ ഉയർന്ന അസിഡിറ്റി മൂലമാണ് നിങ്ങളിൽ അസ്വസ്ഥതയും വേദനയും ദഹന പ്രശ്നങ്ങളും ഉണ്ടാവുന്നത്.
വയറിളക്കത്തിന് കാരണം
ക്യാപ്സൈസിൻ ഉപയോഗം പലപ്പോഴും ദഹനം പെട്ടെന്നാക്കുന്നതിന് സഹായിക്കുന്നു.എന്നാൽ ഇത് അത്ര നല്ല ഫലങ്ങളല്ല നൽകുന്നത്. കാരണം ഭക്ഷണം ശരിയായ രീതിയിൽ ആഗിരണം ചെയ്യുന്നതിന് ശരീരത്തിന് സാധിക്കുകയില്ല. ഇത് വഴി പലപ്പോഴും ഭക്ഷണം പെട്ടെന്ന് തന്നെ കുടൽ വഴി വയറിളക്കത്തിലേക്ക് എത്തിയേക്കാം. ഇത്തം കാര്യങ്ങൾ ഒരിക്കലും നിസ്സാരമാക്കരുത്.
പരിഹാരം
എരിവുള്ള ഭക്ഷണങ്ങൾ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ എപ്രകാരമാണ് അതിനെ കൈകാര്യം ചെയ്യേണ്ടത് എന്നത് ഒരു ചോദ്യമാണ്. പലപ്പോഴും ഭക്ഷണത്തിന് ശേഷം പാൽ കുടിക്കുകയോ തൈര് കഴിക്കുകയോ ചെയ്യുന്നത് കാപ്‌സൈസിൻ പ്രവർത്തനത്തെ നിർവ്വീര്യമാക്കുന്നു. അതല്ലെങ്കിൽ ബ്രെഡോ അൽപം ചോറോ കഴിക്കുന്നത് അധിക ആസിഡ് ആഗിരണം ചെയ്യുകയും ആശ്വാസം നൽകുകയും ചെയ്യും.
നിങ്ങൾക്ക് മിതമായ അളവിൽ മാത്രം ഇത്തരത്തിൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. അതിനായി പലപ്പോഴും ഭക്ഷണത്തിന്റെ അളവിൽ മാറ്റം വരുത്തണം. നിങ്ങളുടെ ഭക്ഷണത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ അളവ് ക്രമാനുഗതമായി വർദ്ധിക്കുന്നത് വഴി ഇത്തരം കാര്യങ്ങൾ പ്രയോജനം ചെയ്യുന്നു. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ വർദ്ധിക്കുകയാണെങ്കിൽ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് വഴി ആരോഗ്യപ്രതിസന്ധികൾ പരിഹരിക്കാം.