അകാലനരയാണോ പ്രശ്‌നം; ഈ ടിപ്പുകള്‍ ഒന്ന് ഓര്‍ത്തു വെച്ചോളൂ

  1. Home
  2. Lifestyle

അകാലനരയാണോ പ്രശ്‌നം; ഈ ടിപ്പുകള്‍ ഒന്ന് ഓര്‍ത്തു വെച്ചോളൂ

graying-of-hair


വളരെ ചെറുപ്പത്തില്‍ തന്നെ നര വന്നു എന്ന ടെന്‍ഷനില്‍ ആണോ നിങ്ങള്‍? വീട്ടില്‍ മുതിര്‍ന്നവര്‍ക്ക് പോലും ഈ പ്രശ്‌നം അത്രയ്ക്കും രൂക്ഷമായിരിക്കില്ല. പക്ഷെ നിങ്ങള്‍ക്ക് ഇത് ചെറുപ്പത്തില്‍ തന്നെ ബാധിച്ചിരിക്കുന്നു. ഇതെല്ലാം നിങ്ങളുടെ ആത്മവിശ്വാസത്തെ തന്നെ ബാധിച്ചേക്കാം. എന്നാല്‍ ഇതാ ഈ സിംപിള്‍ ടിപ്‌സ് ഉണ്ട് ഇതിന് പരിഹാരം ആയി.

ബ്ലാക് ടീ

ബ്ലാക് ടീയില്‍ ടാനിന്‍സ് അടങ്ങിയിട്ടുണ്ട്. ഇത് നരച്ച മുടി മറയ്ക്കുന്നതിന് ഏറെ ഗുണപ്രദമാണ്. തേയില വെള്ളം തയ്യാറാക്കി തണുപ്പിച്ച് മുടിയില്‍ സ്‌പ്രേ ചെയ്യാം. അല്ലെങ്കില്‍ തലമുടി കഴുകാന്‍ ഉപയോഗിക്കാം.

റോസ്മേരി

രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും മുടി വളര്‍ച്ചയ്ക്കും റോസ്മേരി സഹായിക്കും. റോസ്മേരി എണ്ണ ഡയല്യൂട്ട് ചെയ്ത് തലയോട്ടിയിലും മുടിയിലും പുരട്ടി മൃദുവായി മസാജ് ചെയ്യാം.

ഹെന്ന

നരച്ച മുടി കറുപ്പിക്കാന്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ആയുര്‍വേദ പരിഹാരമാണ് ഹെന്ന അഥവ മൈലാഞ്ചിയുടെ ഇല അരച്ചെടുക്കാം. അത് മുടിയില്‍ പുരട്ടി ഒരു മണിക്കൂറിനു ശേഷം കഴുകി കളയാം.

നെല്ലിക്ക

നെല്ലിക്ക കറുപ്പ് നിറം നല്‍കുന്നതിനും തിളക്കമുള്ള മുടിക്കും ഗുണകരമാണ്. മുടി കറുപ്പിക്കുന്നതിന് ആവശ്യമായ സവിശേഷതകള്‍ അതിനുണ്ട്. ഇത് അകാലനരയ്ക്ക് മികച്ച പ്രതിവിധിയാണ്.

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി ഉണക്കി പൊടിച്ചെടുക്കാം. അത് വെള്ളത്തില്‍ ചേര്‍ത്തലിയിച്ച് തലമുടിയില്‍ സ്‌പ്രേ ചെയ്തു നോക്കൂ.

ചെമ്പരത്തി

തലമുടിയെ ബാധിക്കുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും പ്രകൃതിദത്തമായ പരിഹാരമാണ് ചെമ്പരത്തി. നാച്യുറല്‍ ഹെയര്‍ കണ്ടീഷ്ണര്‍ കൂടിയാണത്. ചെമ്പരത്തിയുടെ പൂവും ഇലയും മുടി പരിചരണത്തിന് ഉപയോഗിക്കാം. വെള്ളത്തില്‍ കുതിര്‍ത്തു വച്ച ചെമ്പരത്തി ഇതളുകളിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് അരച്ചെടുക്കാം. അത് മുടിയില്‍ പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.