മത്സ്യം പാകം ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

മത്സ്യം ഇഷ്ട്ടമല്ലാത്തവർ ചുരുക്കമായിരിക്കാം. സമുദ്രവിഭവങ്ങള്‍ വീട്ടിലുണ്ടാക്കുമ്പോൾ കരുതൽ വേണം. പലപ്പോഴും സമുദ്രവിഭവങ്ങള്‍ പാചകം ചെയ്യുമ്പോള്‍ വരുന്ന തെറ്റുകള്‍ അവയുടെ രുചിയേയും ഗുണത്തേയും വരെ ബാധിക്കുകയും ചിലപ്പോള്‍ ആരോഗ്യത്തിന് വരെ ഹാനീകരമാവുകയും ചെയ്‌തേക്കാം. എപ്പോഴും ഫ്രഷ് ആയിട്ടുളളവ തിരഞ്ഞെടുക്കുക. വീട്ടില്‍ മത്സ്യവിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ എല്ലായ്‌പ്പോഴും ഫ്രഷ് ആയിട്ടുളളവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഫ്രഷ് സീഫുഡിന് നല്ല സ്വാദുണ്ടാവും. മത്സ്യം വാങ്ങുന്നതിന് മുന്‍പ് അത് സൂഷ്മമായി പരിശോധിക്കുക. നല്ലതാണെന്ന് ഉറപ്പുവരുത്തുക. പെട്ടെന്ന് പാചകം ചെയ്യുന്നില്ല എങ്കില്‍ ഒരു എയര്‍ ടൈറ്റ് ബാഗിലോ കണ്ടയ്‌നറിലോ പായ്ക്ക് ചെയ്ത് ഫ്രീസറില്‍ സൂക്ഷിക്കുക.
വളരെ കാലം കടല്‍ വിഭവങ്ങള്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിനും രുചിക്കും അനുയോജ്യമല്ല. കടല്‍ വിഭവങ്ങള്‍ പെട്ടെന്ന് ചീത്തയാകുന്നവയാണ്. അത് ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കുന്നത് ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് കാരണമാകാം. ഇത് ഭക്ഷ്യ വിഷബാധയിലേക്ക് നയിച്ചേക്കാം. വാങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ പാകം ചെയ്യുകയോ ഫ്രീസറില്‍ സൂക്ഷിക്കുകയോ ചെയ്യേണ്ടതാണ്. ചെമ്മീന്‍, ഞണ്ട് തുടങ്ങിയ കടല്‍ വിഭവങ്ങള്‍ അമിതമായി വേവിക്കുമ്പോള്‍ അത് കട്ടിയുള്ളതും റബ്ബറുപോലെയും ആയിത്തീരും. ചിലപ്പോള്‍ അമിതമായി വേവിച്ചാല്‍ കടല്‍ വിഭവങ്ങള്‍ക്ക് കയ്പ്പ് അനുഭപ്പെടും.
സീഫുഡ് പാകം ചെയ്യുന്നതിന് മുന്‍പ് നന്നായി വൃത്തിയാക്കേണ്ടതുണ്ട്. ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ കടല്‍ വിഭവങ്ങള്‍ക്ക് കയ്പ്പുണ്ടാവുകയും ചിലപ്പോള്‍ ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യും.