വായു മലിനീകരണം നിയന്ത്രിക്കാൻ കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ

  1. Home
  2. National

വായു മലിനീകരണം നിയന്ത്രിക്കാൻ കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ

image


വായു മലിനീകരണം നിയന്ത്രിക്കാൻ കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ. ജൂലൈ 4നും 11 നും ഇടയിലാണ് പരീക്ഷണാർത്ഥം കൃത്രിമ മഴ പെയ്യിക്കാൻ സർക്കാർ പദ്ധതിയിടുന്നത്.ഡൽഹിയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രധാനപ്രശ്നങ്ങളിൽ ഒന്നാണ് വായു മലിനീകരണം. ഈ പ്രശ്നം പരിഹരിക്കുന്നതിന് ചരിത്രപരമായ ചുവടുവെപ്പായിരിക്കും ഇതെന്നാണ് ഡൽഹി സർക്കാർ വ്യക്തമാക്കുന്നത്.

ക്ലൗഡ് സീഡിങ് പ്രക്രിയയിലൂടെയാണ് മഴ പെയ്യിക്കാൻ ഒരുങ്ങുന്നത്.ഈ പദ്ധതിയുടെ സാങ്കേതിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഐഐടി കാൺപൂർ ആണ്. കൃത്രിമ മഴ പെയ്യിക്കുന്നതിനായി ഏകദേശം 3.21 കോടി രൂപ ചിലവാകുമെന്നാണ് കണക്കുകൂട്ടൽ. ഓരോ പരീക്ഷണവും 90 മിനിറ്റ് നീണ്ടുനിൽക്കും. വടക്കുപടിഞ്ഞാറൻ, ഔട്ടർ ഡൽഹി എന്നിവിടങ്ങളിലേക്കും കുറഞ്ഞ സുരക്ഷാ വ്യോമമേഖലകളിലുമായി അഞ്ച് വിമാനങ്ങൾ ഇതിനായി സജ്ജീകരിക്കും.