15കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; ഗായകൻ സഞ്ജയ് ചക്രവർത്തി അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ സഞ്ജയ് ചക്രവർത്തിയെ അറസ്റ്റ് ചെയ്ത് കൊൽക്കത്ത പൊലീസ്. വെള്ളിയാഴ്ച മുംബൈയിൽ നിന്നാണ് ഗായകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് ഗായകനെ പിടികൂടിയത്.
ജൂണിലാണ് സഞ്ജയ് ചക്രവർത്തിയുടെ അറസ്റ്റിലേക്ക് നയിച്ച സംഭവം നടന്നത്. കൊൽക്കത്തയിലെ യോഗാ ഇൻസ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് സഞ്ജയ് സംഗീതപരിശീലനം നൽകിയിരുന്നു. ഇവിടെവെച്ചാണ് സംഗീത വിദ്യാർത്ഥിയായ 15-കാരിയെ സഞ്ജയ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
ക്ലാസ് കഴിഞ്ഞ് ബാക്കി വിദ്യാർത്ഥികളെല്ലാം പോയശേഷമായിരുന്നു പീഡനശ്രമമെന്ന് പൊലീസ് പറഞ്ഞു. ക്ലാസ് അവസാനിച്ചതിന് ശേഷവും സഞ്ജയ് ചക്രവർത്തി അവിടെ തന്നെ തുടരുകയും മറ്റ് വിദ്യാർത്ഥികളെല്ലാം പോയശേഷം കുട്ടിയെ ഉപദ്രവിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.