25 ക്വിന്റൽ റോസാദളങ്ങൾ ഹെലികോപ്ടറിൽ നിന്ന് വിതറി; പ്രയാ​ഗ് രാജിൽ മൗനി അമാവാസിയിൽ ഭക്തർക്ക് മേൽ പുഷ്പവൃഷ്ടി

  1. Home
  2. National

25 ക്വിന്റൽ റോസാദളങ്ങൾ ഹെലികോപ്ടറിൽ നിന്ന് വിതറി; പ്രയാ​ഗ് രാജിൽ മൗനി അമാവാസിയിൽ ഭക്തർക്ക് മേൽ പുഷ്പവൃഷ്ടി

rose pettals


മൗനി അമാവാസിയുടെ മഹാകുംഭത്തിലെ രണ്ടാം അമൃത് സ്നാന സമയത്ത് ഭക്തർക്ക് മേൽ ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടത്തി. ഉത്തർപ്രദേശ് സർക്കാറിന്റെ നേതൃത്വത്തിലാണ് റോസാദളങ്ങളാണ് വിതറിയത്.  ഭക്തർ ഹർഷാരവും മുഴക്കി. ഹോർട്ടികൾച്ചർ വകുപ്പ് 25 ക്വിൻ്റൽ റോസാദളങ്ങളാണ് പരിപാടിക്കായി ഒരുക്കിയത്. അമൃത് സ്‌നാൻ ഉത്സവത്തിൽ എല്ലാ ഘാട്ടുകളിലും അഖാറകളിലും ഹെലികോപ്റ്ററുകളിൽ നിന്ന് പുഷ്പങ്ങൾ വർഷിച്ചു.  

മൗനി അമാവാസിയുടെ ഭാ​ഗമായി 10 കോടി ആളുകൾ മഹാ കുംഭമേളയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കുടിവെള്ള ക്ഷാമം ഉണ്ടാകാതിരിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അതേസമയം, മഹാ കുംഭമേളയിലേയ്ക്ക് തീർത്ഥാടകരുടെ ഒഴുക്ക് കുറവില്ലാതെ തുടരുകയാണ്. ഇതുവരെ 10 കോടിയിലധികം ആളുകൾ പുണ്യസ്നാനം നടത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.