ഫോണ്‍ സംഭാഷണങ്ങളില്‍ ക്രിമിനല്‍ സ്വഭാവമുള്ള ഒന്നും കണ്ടെത്താനായില്ല; നീരാ റാഡിയക്കെതിരായ അന്വേഷണം അവസാനിപ്പിച്ച് സിബിഐ

  1. Home
  2. National

ഫോണ്‍ സംഭാഷണങ്ങളില്‍ ക്രിമിനല്‍ സ്വഭാവമുള്ള ഒന്നും കണ്ടെത്താനായില്ല; നീരാ റാഡിയക്കെതിരായ അന്വേഷണം അവസാനിപ്പിച്ച് സിബിഐ

suprem court


കോര്‍പറേറ്റ് ഇടനിലക്കാരി നീരാ റാഡിയക്ക് എതിരായ കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. വ്യവസായികള്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള പ്രമുഖരുമായി നീരാ റാഡിയ നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ക്രിമിനല്‍ സ്വഭാവമുള്ള ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.

നീര റാഡിയ നടത്തിയ 5,800 ല്‍ അധികം ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചുവെന്നും സിബിഐയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു. ഇതിന് ശേഷമാണ് റാഡിയയ്ക്ക് എതിരെ നടന്ന പതിനാല് പ്രാഥമിക അന്വേഷണങ്ങളും അവസാനിപ്പിച്ചത് എന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി.

2015 ല്‍ സിബിഐ മുദ്ര വച്ച കവറില്‍ കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ തന്നെ അന്വേഷണത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. തന്റെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ മുദ്രവെച്ച കവറിലെ ഈ റിപ്പോര്‍ട്ട് ഇത് വരെയും കോടതി പരിഗണിച്ചിരുന്നില്ല. ഇന്ന് ടാറ്റയുടെ ഹര്‍ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്ന വേളയിലാണ് 2015-ല്‍ കൈമാറിയ റിപ്പോര്‍ട്ടിലെ ഉള്ളടക്കം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്.