തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ ചിത്രീകരിച്ചു; യുവാക്കൾ അറസ്റ്റിൽ

  1. Home
  2. National

തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ ചിത്രീകരിച്ചു; യുവാക്കൾ അറസ്റ്റിൽ

Arrest


 

തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച യുവാക്കൾ അറസ്റ്റിൽ. തെങ്കാശി സർക്കാർ ആശുപത്രിയിൽ ആണ്‌ ചെങ്കോട്ട സ്വദേശികൾ ആയ രണ്ട് പേരെത്തി ജീവനക്കാരെ പറ്റിച്ചത്. ബീർ മുഹമ്മദ്‌ (30) ഷെയ്ഖ് മുഹമ്മദ്‌ (27) എന്നിവർ ആണ്‌ അറസ്തലായത്. കൈയിൽ സ്ലിംഗ് ഇട്ടു ആശുപത്രിയിൽ എത്തിയ ഇവർ, ജീവനക്കാരോട് തിയേറ്ററിലേക്കുള്ള വഴി ചോദിക്കുന്നത് വിഡിയോയിൽ കാണാം. 

ഓപ്പറേഷൻ തിയേറ്റർ ആണെന്ന് കരുതി ഇയാൾ വഴി കാണിക്കുമ്പോൾ, അമരൻ ആണോ വേട്ടയാൻ ആണോ തിയേറ്ററിൽ ഉണ്ടാവുക എന്നു ചോദിച്ചു പരിഹസിക്കുന്നതാണ് വീഡിയോ. വീഡിയോ അപ്ലോഡ് ചെയ്തതിനു പിന്നാലെ പൊലീസ് കേസെടുത്തു. സർക്കാർ ആശുപത്രിയിൽ അതിക്രമിച്ചു കയറുക, രോഗികൾക്ക് ശല്യം ഉണ്ടാക്കുക, ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.