നിയമ സഭ തെരഞ്ഞെടുപ്പ് ഉടൻ; ബിഹാറിന് ഇത്തവണയും കൈ നിറയെ പ്രഖ്യാപനങ്ങള്‍

  1. Home
  2. National

നിയമ സഭ തെരഞ്ഞെടുപ്പ് ഉടൻ; ബിഹാറിന് ഇത്തവണയും കൈ നിറയെ പ്രഖ്യാപനങ്ങള്‍

budget


 

2025- 2026 കേന്ദ്ര ബജറ്റിൽ ബിഹാറിന് മുന്തിയ പരിഗണന. പുതിയ ഗ്രീൻഫീൽഡ് എയർപോർട്ട് , കർഷകർക്ക് മഖാന ബോർഡ്, നാഷണൽ ഫുഡ് ടെക് ഇൻസ്റ്റിറ്റ്യൂട്ട് അടക്കം ബിഹാറിനായി വമ്പൻ പദ്ധതികളാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻറെ ബജറ്റില്‍ ഇടം പിടിച്ചിരിക്കുന്നത്.

കിഴക്കന്‍ ഇന്ത്യയില്‍ ഭക്ഷ്യ സംസ്‌കരണം വര്‍ധിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ട് ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി സ്ഥാപിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ഇത് യുവാക്കള്‍ക്ക് തൊഴിലവസരം തുറക്കുന്നതിലേക്ക് കൂടി നയിക്കുമെന്നും മന്ത്രി പറഞ്ഞു.

മഖാന ഉല്‍പാദനം, സംസ്‌കരണം, വിപണനം എന്നിവ മുന്നില്‍ കണ്ടാണ് മഖാന ബോര്‍ഡ് സ്ഥാപിക്കുന്നത്.

ഇതിന് പുറമെ പട്ന എയർപോർട്ടിൻ്റെ നവീകരികരണവും അഞ്ച് ഐഐടികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഈ വർഷം നവംബറിൽ ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

ഇതിന് പുറമെ ഗിഗ് തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷ, അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി, ഹോം സ്റ്റേകള്‍ക്ക് മുദ്ര ലോണ്‍, സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കൽ, എംഎസ്എംഇകൾക്ക് കൈത്താങ്ങ് തുടങ്ങിയ മറ്റ അനവധി പ്രഖ്യാപനങ്ങളും ബജറ്റിൽ അവതരിപ്പിച്ചു.