പശ്ചിമബംഗാളിൽ ബക്രീദ് അവധി ഒരു ദിവസമായി ചുരുക്കി
പശ്ചിമബംഗാളിൽ ബക്രീദ് അവധി ഒരു ദിവസമായി വെട്ടിക്കുറച്ചു. നേരത്തെ ബക്രീദിന്റെ തലേന്നും ബക്രീദ് ദിനത്തിലുമായി രണ്ട് ദിവസത്തെ അവധിയാണുണ്ടായിരുന്നത്.പുതിയ ഉത്തരവ് പ്രകാരം ബക്രീദ് ദിനമായ മേയ് 28-ന് മാത്രമായിരിക്കും സംസ്ഥാനത്ത് പൊതു അവധി. മേയ് 26, 27 തീയതികളിൽ എല്ലാ സർക്കാർ ഓഫീസുകളും സാധാരണ പോലെ പ്രവർത്തിക്കുമെന്ന് സർക്കാർ അറിയിച്ചു.2011-ൽ മമത ബാനർജി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ബംഗാളിൽ ബക്രീദിനും ഈദുൽഫിത്തറിനും ഛഠ് പൂജയ്ക്കും ഉൾപ്പെടെ രണ്ടുദിവസത്തെ അവധി നൽകിത്തുടങ്ങിയത്. പുതുക്കിയ അവധി ക്രമീകരണം സംബന്ധിച്ച് സർക്കാർ ഔദ്യോഗികമായി ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
