ഡൽഹി സിആർപിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനം ; ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാൻ, സിസിടിവി ദൃശ്യങ്ങൾ സഹിതം പുറത്ത്

  1. Home
  2. National

ഡൽഹി സിആർപിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനം ; ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാൻ, സിസിടിവി ദൃശ്യങ്ങൾ സഹിതം പുറത്ത്

blast


 

ഡൽഹി രോഹിണി പ്രശാന്ത് വിഹറിലെ സിആർപിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാൻ സംഘടന. സ്ഫോടനം ഏറ്റെടുത്ത് സംഘടന ടെലഗ്രാം ഗ്രൂപ്പിലെ സ്ക്രീൻ ഷോട്ട് പുറത്തു വന്നിട്ടുണ്ട്. ബോംബ് സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പോസ്റ്റ്. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്നാണ് ടെലഗ്രാം പോസ്റ്റിലുള്ളത്. ഇതിന് പിന്നാലെ സ്ഫോടനത്തിലെ ഖലിസ്ഥാൻ ബന്ധം പൊലീസ് പരിശോധിച്ചുവരികയാണ്.


കഴിഞ്ഞ ദിവസമായിരുന്നു സ്കൂളിന് സമീപത്ത് സ്ഫോടനമുണ്ടായത്. പൊലീസ് സംഘം നടത്തിയ പരിശോധനയിൽ സ്കൂളിന്റെ മതിലിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ആളപായമില്ല. രാവിലെ 7.45ഓടെയായിരുന്നു സംഭവം.

സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് രാസവസ്തുക്കളുടെ ​ഗന്ധമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചിരുന്നു. വിഷയത്തിൽ അന്വേഷണം പുരോ​ഗമിക്കുകായണ്.