മകനേക്കാൾ പ്രായംകുറഞ്ഞ കാമുകനെ വിവാഹം കഴിക്കണം; കുടുംബത്തെ ഉപേക്ഷിച്ച് ഇന്ത്യയിലെത്തി ബ്രസീൽ സ്വദേശിനി

  1. Home
  2. National

മകനേക്കാൾ പ്രായംകുറഞ്ഞ കാമുകനെ വിവാഹം കഴിക്കണം; കുടുംബത്തെ ഉപേക്ഷിച്ച് ഇന്ത്യയിലെത്തി ബ്രസീൽ സ്വദേശിനി

marriage


ചത്തീസ്ഗഢിലെ 30-കാരനെ വിവാഹം കഴിക്കാന്‍  ബ്രസീലില്‍ നിന്ന് പറന്നെത്തി 51-കാരി. എന്നാല്‍ പ്രണയിതാവിനൊപ്പം ജീവിക്കാന്‍ 51-കാരിയായ റോസി എത്തിയത് ഭര്‍ത്താവിനെയും മകനേയും ഉപേക്ഷിച്ചാണെന്ന് മാത്രം. പവന്‍ ഗോയല്‍ എന്ന യുവാവ് റോസിയുടെ മകനേക്കാള്‍ രണ്ടുവയസ്സിന് ഇളയതാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ കച്ചില്‍ വെച്ചാണ് റോസിയും പവനും കണ്ടുമുട്ടുന്നത്. ആദ്യം ഭാഷയും പ്രായവും തടസ്സമായെങ്കിലും പതിയെ ഇരുവരും അടുത്ത സുഹൃത്തുക്കളായി. സൗഹൃദം പിന്നീട് പ്രണയത്തിനു വഴിമാറുകയായിരുന്നു. 

റോസി ബ്രസീലിലേക്ക് തിരിച്ചുപോയതിനു ശേഷം ഇരുവരും സാമൂഹികമാധ്യമങ്ങള്‍ വഴി ബന്ധം തുടര്‍ന്നു. പ്രണയം കടുത്തതോടെ ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിക്കാന്‍ റോസി തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ഡല്‍ഹിയില്‍ പവന്റെ കുടുംബത്തോടൊപ്പമാണ് റോസിയുടെ താമസം. വിവാഹശേഷം ഇന്ത്യയില്‍ സ്ഥിരതാമസമാക്കണമെന്നാണ് റോസിയുടെ ആഗ്രഹം.