സൈബര്‍ ആക്രമണ ഭീഷണി ഉയരുന്നു; ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

  1. Home
  2. National

സൈബര്‍ ആക്രമണ ഭീഷണി ഉയരുന്നു; ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

Google-Chrome-Browser


ടെക്‌നോളജി ഏറെ ഉയര്‍ന്ന സാഹചര്യമാണെന്നത് പോലെ തന്നെ സൈബര്‍ കുറ്രവാളികളഉടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സൈബര്‍ ആക്രമണ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ഇന്ത്യയുടെ സൈബര്‍ സെക്യൂരിറ്റി ടീമായ സിഇആര്‍ടി-ഇന്‍ ആണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

ഗൂഗിള്‍ ക്രോം ബ്രൗസറിലെ രണ്ട് തകരാറുകള്‍ കാരണം ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കടന്നുകയറാന്‍ സാധിക്കും. മാക്, പിസി, ലാപ്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളില്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കാണ് ഈ പുതിയ മുന്നറിയിപ്പുകള്‍. ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ ഉപയോക്തൃ ഡാറ്റയും മറ്റു വിവരങ്ങളും ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും എന്നാണ് സിഇആര്‍ടി-ഇന്‍ നല്‍കിയ മുന്നറിയിപ്പ്.

ഈ അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന് ആവശ്യമായ സുരക്ഷാ നടപടികള്‍ ഉടന്‍ പ്രയോഗിക്കാനും ക്രോം ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാനും സിഇആര്‍ടി-ഇന്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. വിന്‍ഡോസ്, മാക് എന്നിവയില്‍ 132.0.6834.110/111ന് താഴെയുള്ള ഗൂഗിള്‍ ക്രോം പതിപ്പുകളെയും ലിനക്സില്‍ 132.0.6834.110-ന് താഴെയുള്ള പതിപ്പുകളെയും ഈ പ്രശ്നങ്ങള്‍ ബാധിക്കും.

ഈ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ അപകടസാധ്യതകള്‍ ഒഴിവാക്കാനും ഉപകരണങ്ങളും ഡാറ്റയും സംരക്ഷിക്കാനും അവരുടെ ബ്രൗസര്‍ ഉടനടി അപ്ഡേറ്റ് ചെയ്യാനുമാണ് നിര്‍ദ്ദേശം. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ മുന്നറിയിപ്പ് ബാധകമാണ്.

ഓട്ടോമാറ്റിക് ഗൂഗിള്‍ ക്രോം അപ്‌ഡേറ്റുകള്‍ എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കാം?

ഇതിനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക

  • നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ പ്ലേ സ്റ്റോര്‍ ആപ്പ് തുറക്കുക.
  • മുകളില്‍ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.
  • മെനുവില്‍ നിന്ന് ആപ്പുകള്‍ നിയന്ത്രിക്കുന്ന ഫീച്ചര്‍ തിരഞ്ഞെടുക്കുക.
  • അപ്‌ഡേറ്റുകള്‍ക്ക് കീഴില്‍, ഗൂഗിള്‍ ക്രോം കണ്ടെത്തുക.
  • ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ക്രോമിന് അടുത്തുള്ള അപ്ഡേറ്റ് ടാപ്പ് ചെയ്യുക.