ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; 'ഇൻഡ്യ' ഇല്ല, എഎപി ഒറ്റയ്ക്ക് മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി തലവൻ അരവിന്ദ് കെജ്‌രിവാൾ. ഡൽഹി തിരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി സംവിധാനത്തിൻ്റെ ഭാഗമായി നിന്ന് മത്സരിക്കില്ലെന്നാണ് അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കിയിരിക്കുന്നത്.
അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിലെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിക്കുന്നതിനിടെയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന കെജ്‌രിവാളിൻ്റെ പ്രഖ്യാപനം. ഭരണകക്ഷിയായ എഎപിക്ക് 70 അംഗ ഡൽഹി നിയമസഭയിൽ 62കളാണുള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപിയും കോൺഗ്രസും ഡൽഹിയിൽ സഖ്യത്തിലായിരുന്നു മത്സരിച്ചത്. എന്നാൽ ഇൻഡ്യ സഖ്യത്തിന് ഡൽഹിയിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.