മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി; സത്യപ്രതിജ്ഞ ചടങ്ങിൽ മോദി അടക്കം നേതാക്കൾ

  1. Home
  2. National

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി; സത്യപ്രതിജ്ഞ ചടങ്ങിൽ മോദി അടക്കം നേതാക്കൾ

fatnavees


മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 


പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ ജെ പി നന്ദ, അമിത് ഷാ, പ്രമുഖ വ്യവസായി  മുകേഷ് അംബാനി, മുൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ, ഷാരുഖ് ഖാൻ, സൽമാൻ ഖാൻ  അടക്കം ബോളിവുഡ് താരങ്ങളും മുംബൈ ആസാദ് മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഇവർക്കൊപ്പം എൻഡിഎ ഭരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും  സത്യപ്രതിജ്ഞ ചടങ്ങുകളിൽ പങ്കാളികളായി. 

നാഗ്ലൂർ സൗത്ത് വെസ്റ്റിൽ നിന്നും തുടർച്ചയായി നാലുതവണ വിജയിച്ച 54കാരനായ ഫഡ്മാവിസ് ഇത് മൂന്നാം തവണയാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുന്നത്. മൃഗീയ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും ഏകനാഥ് ഷിന്ഡെ ഇടഞ്ഞതോടെയാണ് സത്യപ്രതിജ്ഞ വൈകിയത്. 10 മന്ത്രിമാരും നിയമസഭാ സ്പീക്കറും കൗണ്‍സില്‍ ചെയര്‍മാന്‍ പദവിയും നല്‍കാമെന്ന് ഉറപ്പുകൊടുത്തതോടെയാണ് ഏകനാഥ് ഷിന്ഡെ ഉപമുഖ്യമന്ത്രിയാകാന്‍ തയ്യാറായത്. ആഭ്യന്തര വകുപ്പ്  ലഭിച്ചില്ലെന്നത് മാത്രമാണ് ഷിൻഡെ വിഭാഗത്തിന്റെ നഷ്ടം.