'ആ മുളക് പൊടി വേണ്ട'; പതഞ്ജലിയുടെ മുളക്പൊടി വിപണിയിൽ നിന്നും തിരിച്ചുവിളിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി

പതഞ്ജലിയുടെ മുളക്പൊടി വിപണിയിൽ നിന്നും തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. പതഞ്ജലി പുറത്തിറക്കിയ ഒരു പ്രത്യേക ബാച്ച് ആണ് എഫ്എസ്എസ്എഐ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടത്. നിലവിലുള്ള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണ് കാരണം. ബാച്ച് നമ്പർ - AJD2400012-ൻ്റെ മുഴുവൻ ഉത്പന്നങ്ങളുമാണ് നിലവിൽ തിരിച്ചുവിളിച്ചിരിക്കുന്നത്.