കൂട്ടബലാത്സംഗ കേസ്; പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു

  1. Home
  2. National

കൂട്ടബലാത്സംഗ കേസ്; പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു

buldoser


മധ്യപ്രദേശിലെ രേവ ജില്ലയിൽ പ്രതിശ്രുത വരന്‍റെ കൺമുന്നിൽ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികളുടെ വീടുകൾ തകർത്തു. കേസിലുൾപ്പെട്ട ആറു പേരിൽ മൂന്നു പേരുടെ വീടുകളാണ് തകർത്തത്.

അഷ്ഠ്ഭുജി ക്ഷേത്രത്തിന് സമീപത്തെ വനമേഖലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ പ്രതിശ്രുത വരൻ 17കാരിയുടെ വീട്ടിലെത്തുകയും ഇരുവരുമൊന്നിച്ച് പിന്നീട് ക്ഷേത്രത്തിലേക്ക് പോകുകയുമായിരുന്നു.

ശനിയാഴ്ച വൈകുന്നേരം ഇരുവരെയും ആറു പ്രതികളും ചേർന്ന് തടഞ്ഞുവെക്കുകയും പ്രതിശ്രുത വരനെ മർദിക്കുകയും ചെയ്തു. തുടർന്നാണ് യുവാവിന്‍റെ കൺമുന്നിൽവെച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

പ്രായപൂർത്തിയാകാത്ത രണ്ടു പേരടക്കം അഞ്ചു പ്രതികളെ 24 മണിക്കൂറിനകം പൊലീസ് പിടികൂടി. ഇതിൽ രണ്ടു പേരെ മുംബൈയിൽനിന്നാണ് പിടികൂടിയത്.