സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കതിരായ അസഹിഷ്ണുത; ശക്തമായി അപലപിക്കുന്നു, പ്രതിഷേധിക്കുന്നു: പാലക്കാട് രൂപത

  1. Home
  2. National

സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കതിരായ അസഹിഷ്ണുത; ശക്തമായി അപലപിക്കുന്നു, പ്രതിഷേധിക്കുന്നു: പാലക്കാട് രൂപത

SCHOOL


 

ചിറ്റൂരിലെ രണ്ട് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കതിരായ അസഹിഷ്ണുതയിൽ പ്രതികരണവുമായി പാലക്കാട് രൂപത. പാലക്കാട് രൂപതയിലെ നല്ലേപ്പുള്ളി ​ഗവൺമെൻ്റ് യു പി സ്കൂളിലും തത്തമം​ഗലം ​ഗവൺമെൻ്റ് യു പി സ്കൂളിലും നടന്ന ക്രൈസ്തവ വിരുദ്ധമായ പ്രവർത്തനങ്ങളെ പാലക്കാട് രൂപത ശക്തമായി അപലപിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നുവെന്ന് പാലക്കാട് രൂപത പുറത്തിറക്കിയ വാ‍ർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഇത്തരം വർഗീയ നിലപാടുകൾ സമാധാനവും സഹോദര്യവും ഇഷ്ടപ്പെടുന്ന ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്നും രൂപത പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. രണ്ട് സംഭവവും ക്രൈസ്തവർക്ക് നേരെ കരുതിക്കൂട്ടിയുള്ള ആക്രമണവും വെല്ലുവിളിയുമായി മാത്രമേ കാണാൻ കഴിയൂവെന്നും രൂപത വ്യക്തമാക്കി. ആക്രമണത്തിന് കാരണക്കാരായവരെ മാതൃകപരമായി ശിക്ഷിക്കണമെന്നും സമൂഹത്തിൽ മതസൗഹാർദം നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും രൂപത പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.