സ്ത്രീധനം വേണ്ട; വധുവിന് ജോലി ലഭിക്കുമ്പോൾ ശമ്പളം വധുവിന്റെ മാതാപിതാക്കൾക്ക്; വരന്റെ തീരുമാനത്തിന് കൈയടി

  1. Home
  2. National

സ്ത്രീധനം വേണ്ട; വധുവിന് ജോലി ലഭിക്കുമ്പോൾ ശമ്പളം വധുവിന്റെ മാതാപിതാക്കൾക്ക്; വരന്റെ തീരുമാനത്തിന് കൈയടി

marriageസ്ത്രീധനം വേണ്ട, പകരം വധുവിന് ജോലി ലഭിച്ച ശേഷം ശമ്പളം വധുവിന്‍റെ മാതാപിതാക്കള്‍ക്ക് നൽകാം. രാജസ്ഥാനിലെ സികാർ ജില്ലയിലെ ദന്ത രാംഗഡിൽ നിന്നുള്ള ജയ് നാരായൺ ജാഖർ എന്ന വരൻന്റെതാണ് തീരുമാനം.  തനിക്ക് സ്ത്രീധനം വേണ്ടെന്നും പകരം വധുവിന് ജോലി ലഭിച്ച ശേഷം ലഭിക്കുന്ന ശമ്പളം വധുവിന്‍റെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു. 

വരൻ ജയ് നാരായൺ ജാഖർ പബ്ലിക് വെൽഫെയർ ഡിപ്പാർട്ട്മെന്‍റിൽ ജൂനിയർ എഞ്ചിനീയറായി (ജെഇ) ജോലി ചെയ്യുകയാണ്. വധു അനിത വർമ്മ ബിരുദാനന്തര ബിരുദധാരിയാണ്. ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം നേടുന്നത് സമ്പത്തിനേക്കാള്‍ ഒട്ടും കുറവല്ലെന്ന് അഭിപ്രായപ്പെട്ട ജയ്, അനിതയുടെ മാതാപിതാക്കള്‍ അവളെ ബിരുദാനന്തര ബിരുദം നേടാൻ സഹായിച്ചെന്നും ചൂണ്ടിക്കാട്ടി. ഒപ്പം ഇരുവരുടെയും വിവാഹ ചടങ്ങുകളും വ്യത്യസ്തമായിരുന്നു. ഒരു തേങ്ങയും ഒരു രൂപയും അനിതയ്ക്ക് നല്‍കിയാണ് ജയ് വിവാഹിതനായത്, ജയ്‍യുടെ കുടുംബമാണ് സ്ത്രീധനം വേണ്ടെന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ട് വച്ചതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

'എന്‍റെ മുത്തച്ഛനിൽ നിന്നും അച്ഛനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, സമൂഹത്തിൽ നിലനിൽക്കുന്ന ഈ ദുരാചാരം അവസാനിപ്പിക്കാൻ സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാൻ ഞാൻ തീരുമാനിച്ചു. എന്‍റെ കുടുംബാംഗങ്ങൾ ഈ തീരുമാനത്തിൽ എന്നെ പൂർണ്ണമായും പിന്തുണച്ചു,'  ജയ് നാരായൺ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.