ഗാന്ധികുടുംബത്തിലെ ആരും മത്സരിക്കില്ല, രാഹുൽ ഉറപ്പിച്ച് പറഞ്ഞു; അശോക് ഗെലോട്ട്

  1. Home
  2. National

ഗാന്ധികുടുംബത്തിലെ ആരും മത്സരിക്കില്ല, രാഹുൽ ഉറപ്പിച്ച് പറഞ്ഞു; അശോക് ഗെലോട്ട്

ashok


ഗാന്ധി കുടുംബത്തിൽനിന്ന് ആരും പാർട്ടി അധ്യക്ഷനാകില്ലെന്ന് രാഹുൽ ഗാന്ധി തന്നോടു വ്യക്തമാക്കിയതായി അശോക് ഗെലോട്ട്. കഴിഞ്ഞ ദിവസം കേരളത്തിലെത്തി രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ശേഷമാണ് ഗെലോട്ട് ഇക്കാര്യം അറിയിച്ചത്.

എല്ലാവരുടെയും ആഗ്രഹപ്രകാരം വീണ്ടും കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് രാഹുലിനോട് നിരവധി തവണ ആവശ്യപ്പെട്ടുവെന്ന് ഗെലോട്ട് പറഞ്ഞു. എന്നാൽ ഗാന്ധി കുടുംബത്തിൽനിന്ന് ആരും അടുത്ത അധ്യക്ഷനാകേണ്ടെന്നാണ് തീരുമാനമെന്ന് രാഹുൽ പറഞ്ഞു. 'ഞാൻ അധ്യക്ഷനാകണമെന്നാണ് എല്ലാവരുടേയും ആഗ്രഹമെന്ന് എനിക്കറിയാം. അവരുടെ താൽപര്യത്തെ ബഹുമാനിക്കുന്നു. എന്നാൽ ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ഒരാൾ അധ്യക്ഷപദവിയിൽ എത്തണമെന്നാണ് എന്റെ തീരുമാനം' രാഹുൽ പറഞ്ഞതായി ഗെലോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതോടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരം ഉറപ്പായി. രാഹുൽ ഗാന്ധിക്ക് പകരം അശോക് ഗെലോട്ട് ആണ് മത്സരിക്കുന്നതെങ്കിലും ശശി തരൂരും മത്സരരംഗത്തുണ്ടാകും.