ആശുപത്രി വാർഡിൽ കയറി രോഗിയെ ബലാത്സംഗം ചെയ്തു; പ്രതി പിടിയിൽ

  1. Home
  2. National

ആശുപത്രി വാർഡിൽ കയറി രോഗിയെ ബലാത്സംഗം ചെയ്തു; പ്രതി പിടിയിൽ

RAPE CASE


കർണാടക മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽ അതിക്രമിച്ചു കയറി രോഗിയെ ബലാത്സംഗം ചെയ്തു. ഏഴുമാസമായി ചികിത്സയിലുള്ള മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെയാണു ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും കണ്ണുവെട്ടിച്ച് മെഹബൂബ് പാഷ എന്നയാൾ പീഡിപ്പിച്ചത്. മണിക്കൂറുകൾക്കകം ഇയാൾ പൊലീസ് പിടിയിലായി.

കർണാടക സർക്കാരിനു കീഴിലുള്ള കൽബുർഗി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കഴിഞ്ഞ ദിവസം രാത്രി 11.30നാണു ക്രൂരമായ പീഡനമുണ്ടായത്. ശബ്ദം കേട്ട് മറ്റുരോഗികളുടെ കൂട്ടിരിപ്പുകാർ ഓടിയെത്തുകയും പ്രതിയെ പിടികൂടി ആശുപത്രി അധികൃതർക്കു കൈമാറുകയുമായിരുന്നു. വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന്റെ പരാതിയിൽ ബ്രഹ്‌മപുര പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. 

പെൺകുട്ടിക്കെതിരെയുള്ള ആക്രമണം കടുത്ത സുരക്ഷാ വീഴ്ചയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സെക്യുരിറ്റിമാർ ഷിഫ്റ്റ് മാറുന്ന സമയത്താണ് സംഭവം ഉണ്ടായതെന്ന് ഡോക്ടർ അംബരയ്യ രുദ്രവാഡി പറഞ്ഞു.