'ഫോണുകൾ പിടിച്ചെടുക്കുന്നു'; തമിഴ്നാട് പൊലീസിനെതിരെ സുപ്രീംകോടതിയിൽ മാധ്യമപ്രവർത്തകരുടെ പരാതി

  1. Home
  2. National

'ഫോണുകൾ പിടിച്ചെടുക്കുന്നു'; തമിഴ്നാട് പൊലീസിനെതിരെ സുപ്രീംകോടതിയിൽ മാധ്യമപ്രവർത്തകരുടെ പരാതി

sc


 

തമിഴ്നാട് പൊലീസിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി തമിഴ് മാധ്യമപ്രവർത്തകരുടെ സംഘടന. അണ്ണാ സർവകലാശാല ബലാത്സംഗ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരിൽ മാധ്യമപ്രവർത്തകരുടെ ഫോണുകൾ പോലീസ് പിടിച്ചെടുത്തതിനെതിരെയാണ് പരാതി. മാധ്യമങ്ങൾക്ക്  ഭരണഘടന നൽകുന്ന അവകാശത്തിന് മേൽ പൊലീസ്  കടന്നുകയറ്റം നടത്തുന്നുവെന്നാണ് പരാതി. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നാണ് ആവശ്യം.

ചെന്നൈ അണ്ണാ സർവ്വകലാശാല ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണ് പ്രത്യേക അന്വേഷണ സംഘം എന്നാണ് പരാതി. നാല് മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ്, ഏഴ് പേരെ ചോദ്യം ചെയ്യാനും വിളിപ്പിച്ചു.  എഫ്ഐആറിലെ വിവരങ്ങൾ പുറത്തുവന്നതുമായി ബന്ധപ്പെട്ട കേസ്  അന്വേഷണത്തിന്ർറെ ഭാഗമെന്ന് പറഞ്ഞാണ് നടപടികൾ.

എഫ്ഐആറിലെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തതിലൂടെ പണം ലഭിച്ചോ, എത്ര ഭാര്യമാർ ഉണ്ട് തുടങ്ങിയ വിചിത്രമായ കാര്യങ്ങൾ
അന്വേഷണ സംഘം ചോദിച്ചതായി മാധ്യമപ്രവർത്തകർ പറഞ്ഞു. എസ്ഐടി നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ആണെന്ന് ചെന്നൈ പ്രസ് ക്ലബ്ബ് വിമർശിച്ചു. വാർത്തകൾ നൽകുന്നതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഡിജിപിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.