സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: യഥാർത്ഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്

  1. Home
  2. National

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: യഥാർത്ഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്

saif-ali-khan1


 

ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിലെ യഥാർത്ഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്. റസ്റ്റോറന്റ് ജീവനക്കാരനായ വിജയ് ദാസ് ആണ് പിടിയിലായിരിക്കുന്നത്. ഇയാൾ കുറ്റം സമ്മതിച്ചതായും മുംബൈ പൊലീസ് വ്യക്തമാക്കി. താനെയിൽ നിന്നാണ് ഇയാൾ പിടിയിലായത്. വെയ്റ്ററായും കെട്ടിട നിർമ്മാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ആളാണ് വിജയ് ദാസ്.  ഇന്ന് 9 മണിക്ക്  മുംബൈ പൊലീസ് വാർത്താ സമ്മേളനം നടത്തും.