സൈനിക വാഹനം മറിഞ്ഞ് അപകടം; കാശ്മീരിൽ ജവാന് വീരമൃത്യു, എട്ടുപേർക്ക് പരിക്ക്

  1. Home
  2. National

സൈനിക വാഹനം മറിഞ്ഞ് അപകടം; കാശ്മീരിൽ ജവാന് വീരമൃത്യു, എട്ടുപേർക്ക് പരിക്ക്

accident


കാശ്മീരിലെ കുൽഗാം ജില്ലയിൽ സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ജവാന് വീരമൃത്യു.  ഡിഎച്ച് പോറ റോഡിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന എട്ട് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സൈന്യം അറിയിച്ചു

ഒക്ടോബർ 24ന് കാശ്മീരിലെ ഗുൽമാർഗ് സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ബോട്ട പത്രി മേഖലയിൽ സൈനിക വാഹനത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടന്നിരുന്നു. ഭീകരാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് നാട്ടുകാർ കൊല്ലപ്പെടുകയും ചെയ്തു. മൂന്ന് സൈനികർക്ക് പരിക്കേറ്റു.