'ടീം ഇന്ത്യ ഹേ ഹം'.. വിശ്വ വിജയികൾക്ക് എ ആര്‍ റഹ്‌മാന്റെ സ്നേഹ സമ്മാനം
ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന് ആദരവുമായി സംഗീത ഇതിഹാസം എ ആര്‍ റഹ്‌മാന്‍. മൈതാന്‍ സിനിമയിലെ 'ടീം ഇന്ത്യ ഹേ ഹം', എന്ന ഗാനമാണ് ഓസ്കർ ജേതാവായ റഹ്‌മാന്‍ ടീമിനായി സമര്‍പ്പിച്ചത്. ഗാനം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ശേഷം ശനിയാഴ്ചയാണ് റഹ്‌മാന്‍ തന്നെ ഗാനം സമൂഹ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തത്. ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഗാനം കണ്ടത്.