അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ഇന്ത്യൻ എംബസി വരുന്നു; ഇന്ത്യ- അമേരിക്ക ബന്ധം ദൃഢമാകുമെന്ന് വിദേശകാര്യമന്ത്രി

  1. Home
  2. National

അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ഇന്ത്യൻ എംബസി വരുന്നു; ഇന്ത്യ- അമേരിക്ക ബന്ധം ദൃഢമാകുമെന്ന് വിദേശകാര്യമന്ത്രി

s jayasankar


അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ഇന്ത്യൻ എംബസി വരുന്നു. ലോസ് ആഞ്ചലസിൽ വൈകാതെ ഇന്ത്യൻ എംബസി സേവനം തുടങ്ങുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ബെംഗളുരുവിൽ അമേരിക്കൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് എസ് ജയശങ്കറിന്‍റെ പ്രഖ്യാപനം. ഇന്ത്യ - അമേരിക്ക ബന്ധം സുദൃഢമാക്കുന്നതിന്‍റെ ഭാഗമാണിതെന്നും എസ് ജയശങ്കർ വ്യക്തമാക്കി. ചടങ്ങിൽ ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി പങ്കെടുത്തു.


ഇന്ത്യയിലെ അഞ്ചാമത്തെ യുഎസ് കോൺസുലേറ്റാണ് ബെംഗളുരുവിലേത്. വൈറ്റ് ഫീൽഡിലാകും കോൺസുലേറ്റ് കെട്ടിടത്തിന്‍റെ നിർമാണം. അത് വരെ താൽക്കാലികമന്ദിരത്തിലാകും കോൺസുലേറ്റ് പ്രവർത്തിക്കുക. ഇവിടെ നിന്നുള്ള വിസ സേവനങ്ങൾ മാസങ്ങൾക്കകം തന്നെ തുടങ്ങാനാകുമെന്ന് കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി.