സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി; സന്ദേശമയച്ചയാളെ പിടികൂടി മുംബൈ പൊലീസ്

  1. Home
  2. National

സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി; സന്ദേശമയച്ചയാളെ പിടികൂടി മുംബൈ പൊലീസ്

salman khan


 

നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ചയാളെ മുംബൈ പൊലീസ് പിടികൂടി. ബികാറാം ജലാറാം ബിഷ്ണോയ് എന്നായാളെയാണ് പൊലീസ് പിടികൂടിയത്. കർണാടകയിൽ നിന്നാണ് പ്രതിയെ മുംബൈ പൊലീസ് പിടികൂടിയത്. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്. 

സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. അഞ്ച് കോടി നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു ട്രാഫിക് പൊലീസ് കൺട്രോൾ റൂമിലേക്ക് വന്ന സന്ദേശം. പ്രാദേശിക മാധ്യമങ്ങളിൽ നടന് നേരെ നടക്കുന്ന ഭീഷണി വാർത്ത കാണുന്നതിനിടെയാണ് ബികാറാം മുംബൈ പൊലീസ് കണ്‍ട്രോൾ റൂമിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് കർണാടക പൊലീസ് പറഞ്ഞു.