ഡിഎംകെ വോട്ടുകൾ ഭിന്നിപ്പിക്കാനേ വിജയ്ക്ക് കഴിയൂ; ബിജെപിയുടെ ‘സി’ ടീം; ഡിഎംകെ, ​തുടക്കം ഗംഭീരമാക്കിയെന്ന് ബിജെപി

  1. Home
  2. National

ഡിഎംകെ വോട്ടുകൾ ഭിന്നിപ്പിക്കാനേ വിജയ്ക്ക് കഴിയൂ; ബിജെപിയുടെ ‘സി’ ടീം; ഡിഎംകെ, ​തുടക്കം ഗംഭീരമാക്കിയെന്ന് ബിജെപി

vijay


 

തമിഴക വെട്രിക് കഴകത്തിന്റെ സമ്മേളനവേദിയിൽ വിജയ് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഡിഎംകെ. വിജയ് നയം പ്രഖ്യാപിച്ചില്ലെന്നും ഒരു കൂട്ടം ആളുകളെ കൂട്ടി എന്തോ പറഞ്ഞതാണെന്നും ഡിഎംകെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ പ്രതികരിച്ചു. ഇതിലും ആളെത്തിയ നിരവധി സമ്മേളനങ്ങൾ ഡിഎംകെ നടത്തിയിട്ടുണ്ട്. അണ്ണാ ഡിഎംകെ വോട്ടുകൾ ഭിന്നിപ്പിക്കാനേ വിജയ്ക്ക് കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. വിജയ് ബിജെപിയുടെ ‘സി’ ടീം എന്ന് നിയമമന്ത്രി രഘുപതിയും പറഞ്ഞു.

അതേസമയം തമിഴ്നാട്ടിലെ ബിജെപി സഖ്യകക്ഷികളായ തമിഴകം പാർട്ടിയും ഇന്ത്യ ജനനായക കക്ഷിയും വിജയ്‌യെ പ്രകീർത്തിച്ചു. ഗംഭീര തുടക്കം എന്നാണ് ഇരുപാർട്ടികളുടെയും പ്രതികരണം. അധികാരത്തിന്റെ പങ്കു നൽകുമെന്ന വാഗ്ദാനം സ്വാഗതാർഹമാണെന്നും പ്രതികരണം. ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ ടിക്കറ്റിൽ മത്സരിച്ച പാർട്ടികളാണ് ഇന്നലത്തെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് ശേഷം വിജയിയെ പ്രകീർത്തിച്ച് രംഗത്തെത്തിയത്.