മദ്രസകളുടെ എണ്ണം കുറയ്ക്കും; റജിസ്ട്രേഷൻ ആരംഭിക്കും: അസം മുഖ്യമന്ത്രി

  1. Home
  2. National

മദ്രസകളുടെ എണ്ണം കുറയ്ക്കും; റജിസ്ട്രേഷൻ ആരംഭിക്കും: അസം മുഖ്യമന്ത്രി

MINISTER


സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കാനും മദ്രസകളുടെ റജിസ്ട്രേഷൻ ആരംഭിക്കാനും സർക്കാർ ആഗ്രഹിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ‘‘മദ്രസകളിൽ പൊതുവിദ്യാഭ്യാസം ഏർപ്പെടുത്താനും റജിസ്ട്രേഷൻ സംവിധാനം ആരംഭിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കും’’– അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മദ്രസകളിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ നടന്നുവരികയാണെന്ന് അസം പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഭാസ്‌കർ ജ്യോതി മഹന്ത് പറഞ്ഞു. ‘‘അസമിൽ മദ്രസകളുടെ പ്രവർത്തനം ശരിയായി നടക്കുന്നു. 68 മദ്രസകളുമായി ആശയവിനിമയം നടത്തി. ചെറിയ മദ്രസകൾ വലിയവയുമായി ലയിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. മദ്രസകളിൽ കൂടുതൽ പരിഷ്‌കാരങ്ങൾ എങ്ങനെ കൊണ്ടുവരാം, ബോർഡുകൾ രൂപീകരിക്കുക തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തു’’– അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സർവേകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.