വഖഫ് ഭേദഗതി ബിൽ: ജെപിസി യോഗത്തിൽ എംപിമാർ തമ്മിൽ വാക്‌പോര്

  1. Home
  2. National

വഖഫ് ഭേദഗതി ബിൽ: ജെപിസി യോഗത്തിൽ എംപിമാർ തമ്മിൽ വാക്‌പോര്

vakaf


വഖഫ് ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനുള്ള ജോയിൻ പാർലമെന്ററി കമ്മിറ്റി യോഗത്തിൽ ബഹളം. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത്ത് അഭിജിത് ​ഗം​ഗോപാധ്യായയും തമ്മിലാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ മേശപ്പുറത്തിരുന്ന ഗ്ലാസ് വെള്ളക്കുപ്പിയെടുത്ത് മേശയിൽ അടിച്ച കല്യാൺ ബാനർജിയുടെ കൈക്ക് മുറിവേറ്റു.

കല്യാൺ ബാനർജിയും അഭിജിത് ​ഗം​ഗോപാധ്യായയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി എന്നാണ് റിപ്പോർട്ട്. വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച് എംപിമാരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിനാണ് ഇന്ന് യോഗം ചേർന്നത്.