ജോലി ചെയ്യുന്ന പുരുഷന്മാർ അവർ സമ്പാദിക്കുന്ന പണത്തിന്റെ ഒരു ഭാ​ഗം വീട്ടമ്മമാരായ ഭാര്യമാർക്ക് നൽകണം; ജസ്റ്റിസ് ബി വി നാഗരത്ന

  1. Home
  2. National

ജോലി ചെയ്യുന്ന പുരുഷന്മാർ അവർ സമ്പാദിക്കുന്ന പണത്തിന്റെ ഒരു ഭാ​ഗം വീട്ടമ്മമാരായ ഭാര്യമാർക്ക് നൽകണം; ജസ്റ്റിസ് ബി വി നാഗരത്ന

MONEY


 


ജോലി ചെയ്യുന്ന പുരുഷന്മാർ അവർ സമ്പാദിക്കുന്ന പണം വീട്ടമ്മമാരായ ഭാര്യയുമായും കൂടി പങ്കുവെക്കണമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന. മുസ്‌ലിം സ്ത്രീകളുടെ ജീവനാംശം സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു നാഗരത്നയുടെ നിരീക്ഷണം.

'വിവാഹിതരായ ഇന്ത്യൻ പുരുഷന്മാർ എല്ലാവരും സ്വന്തമായി വരുമാനമില്ലാത്ത, വീട്ടമ്മമാരായി ജീവിക്കുന്ന അവരുടെ ഭാര്യാമാരെ ഓർക്കണം. സമ്പാദിക്കുന്ന പണം ഭാര്യമാരുമായും പങ്കുവെക്കണം. അതവരുടെ വ്യക്തിപരമായ ആവശ്യത്തിനടക്കം ഒരുപാട് ഉപകരിക്കും'; ഇത്തരത്തിൽ ലഭിക്കുന്ന പണം ഭാര്യമാരിൽ ഒരു സുരക്ഷിതത്വം നൽകുമെന്നും നാഗരത്ന പറഞ്ഞു.

എല്ലാ രീതിയിലും ഭർത്താക്കന്മാർ ഇവരെ പരിഗണിക്കണമെന്നും നഗരത്ന പറഞ്ഞു. പണം ചിലവഴിക്കുന്നതും മറ്റും ഭാര്യമാരോട് കൂടി ആലോചിച്ചാണെങ്കിൽ അത്രയും നല്ലത്. ദിവസം മൊത്തം വീട്ടുജോലി മാത്രം ചെയ്ത് ജീവിക്കുന്ന സ്ത്രീകൾ ഒരുപാട് സ്നേഹം കുടുംബത്തിൽനിന് അർഹിക്കുന്നുണ്ടെന്നും, എല്ലാതരത്തിലുമുള്ള ബഹുമാനം ലഭിക്കുന്നത് അവരെ കൂടുതൽ സന്തോഷിപ്പിക്കുമെന്നും നാഗരത്ന നിരീക്ഷിച്ചു.

ജൂലൈ പത്തിനാണ് വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. ക്രിമിനൽ നടപടി ചട്ടത്തിലെ (സിആർപിസി) സെക്ഷൻ 125 പ്രകാരമാണിത്. ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി. ജീവനാംശം നല്‍കുന്നതിനെതിരെ നേരത്തെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.