രോഹിത് ശര്‍മ്മയും ഹാര്‍ദിക് പാണ്ഡ്യയും ഫിറ്റ്‌നെസ് ടെസ്റ്റ് പാസായി

  1. Home
  2. Sports

രോഹിത് ശര്‍മ്മയും ഹാര്‍ദിക് പാണ്ഡ്യയും ഫിറ്റ്‌നെസ് ടെസ്റ്റ് പാസായി

rohit sharma


ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തു. ഞായറാഴ്ച ധര്‍മ്മശാലയില്‍ ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇരുവര്‍ക്കും കളിക്കാനാകുമെന്ന് ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സിലെ സ്‌പോര്‍ട്‌സ് സയന്‍സ് ടീം വ്യക്തമാക്കി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്നതിനിടെയാണ് ഇരുവര്‍ക്കും പരിക്കേറ്റതും ചില മത്സരങ്ങള്‍ നഷ്ടമായതും.