ആശുപത്രിയിൽ ചക്ക് ദേ ഗാനത്തിന് ഡാൻസ് കളിച്ച് വിനോദ് കാംബ്ലി; സോഷ്യൽ മീഡിയ കീഴടക്കിയ വീഡിയോ
ആശുപത്രി മുറിയിൽ ചക്‌ദേ ഇന്ത്യ പാട്ട് പാടി ഡാൻസ് കളിക്കുന്ന മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. താനെയിലെ ആശുപത്രിയിൽ നിന്നുള്ള ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വിനോദ് കാംബ്ലിയുടെ വിഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ആരോഗ്യനില മോശമായതിനെ തുടർന്നാണ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡോക്ടർമാർ കാംബ്ലിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് അറിയിച്ചിരിക്കുന്നത്. അതിന് പിന്നാലെയാണ് ആരാധകർക്ക് ആശ്വാസമേകുന്ന വീഡിയോയും പുറത്ത് വന്നത്. പാട്ടിന്റെ താളത്തിനൊത്ത് പതുക്കെ കാലുകളും കൈകളും ചലിപ്പിക്കുന്ന കാംബ്ലി അവസാനം ചക്‌ദേ ഇന്ത്യ ഏറ്റുപാടുന്നതോടെ ആവേശത്തിന്റെ കൊടുമുടിയിലെത്തുന്നത് ദൃശ്യങ്ങളിൽ കാണാം. കാംബ്ലിയും സച്ചിൻ ടെണ്ടുൽക്കറും തമ്മിലുള്ള അപൂർവ കൂടിക്കാഴ്ചയുടെ വിഡിയോ അടുത്തിടെ വൈറലായിരുന്നു.
Vinod Kambli danced in the hospital😀 #VinodKambli pic.twitter.com/uYxnZMbY1u
— Cricket Skyblogs.in (@SkyblogsI) December 31, 2024