തിരുവനന്തപുരം മണക്കാട് നിന്ന് 13 കിലോ ക‍ഞ്ചാവ് പിടികൂടി

  1. Home
  2. Trending

തിരുവനന്തപുരം മണക്കാട് നിന്ന് 13 കിലോ ക‍ഞ്ചാവ് പിടികൂടി

drugs


തിരുവനന്തപുരം മണക്കാട് 13 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ശ്രീവരാഹം സ്വദേശികളായ മധുവും, സതിയുമാണ് പിടിയിലായത്. സതിയുടെ വീട്ടിലേക്ക് കഞ്ചാവ് കൊണ്ട് പോകുന്നതിനിടെയാണ് ഇവർ പിടിയിലായത്. മധുവാണ് ബംഗളൂരിൽ നിന്നും കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.