ഗവര്‍ണര്‍ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കേണ്ടതിന് പകരം രാഷ്ട്രീയ പ്രചരണം നടത്തുന്നു,പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഒന്നുമില്ലെന്ന് എ.വിജയരാഘവന്‍

  1. Home
  2. Trending

ഗവര്‍ണര്‍ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കേണ്ടതിന് പകരം രാഷ്ട്രീയ പ്രചരണം നടത്തുന്നു,പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഒന്നുമില്ലെന്ന് എ.വിജയരാഘവന്‍

vijayaragavan


ഗവര്‍ണര്‍ തന്റെ രാഷ്ട്രീയ നിലപാടുകളുടെ പ്രചരണ സ്ഥലമായി രാജ്ഭവനെ ഉപയോഗിക്കുന്നുവെന്ന് എ വിജയരാഘവന്‍. ഗവര്‍ണര്‍ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കേണ്ടതിന് പകരം രാഷ്ട്രീയ പ്രചരണം നടത്തുന്നു. ചാന്‍സലര്‍ എന്ന നിലയില്‍ അദ്ദേഹം നിര്‍വഹിക്കേണ്ടത് അല്ല നിര്‍വഹിക്കുന്നത്. അദ്ദേഹത്തെ നിയമിച്ചവരെ പ്രീതിപ്പെടുത്താന്‍ ആണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്.

ഗവര്‍ണറുടെ സംഘ പരിവാര്‍ വിധേയത്വം ഗവര്‍ണര്‍ കൂടുതല്‍ വ്യക്തമാക്കുക ആണ്. ഗവര്‍ണര്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ അസാധാരണമായി ഒന്നും ഇല്ല. ആരോപിക്കപ്പെടുന്ന പോലെ ഒന്നും ദൃശ്യങ്ങളില്‍ ഇല്ല.വി ഡി സതീശന്റെ നിലപാട് ഒന്നും സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് അല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിനിടെ ഗവര്‍ണറുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയിരിക്കുകയാണ്. കെ.കെ. രാഗേഷിനെതിരായ ആരോപണം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. രാകേഷ് അന്ന് എം പി ആയിരുന്നു. ആര്‍ എസ് എസ് വ്യക്താവെന്ന് സ്വയം പറയുന്ന ഒരാളെപ്പറ്റി എന്ത് പറയാനാണ്. ഗവര്‍ണര്‍ ആര്‍എസ്എസ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനത്തിന് സര്‍ക്കാര്‍ മറുപടി നല്‍കുമെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു.