ആകാശ് തില്ലങ്കേരി കറങ്ങിയ ജീപ്പ് എംവിഡി തിരിച്ചറിഞ്ഞു; പല തവണ നിയമലംഘനത്തിന് പിടികൂടിയ ജീപ്പ് മലപ്പുറം സ്വദേശിയുടേത്

  1. Home
  2. Trending

ആകാശ് തില്ലങ്കേരി കറങ്ങിയ ജീപ്പ് എംവിഡി തിരിച്ചറിഞ്ഞു; പല തവണ നിയമലംഘനത്തിന് പിടികൂടിയ ജീപ്പ് മലപ്പുറം സ്വദേശിയുടേത്

jeep


നിയമം ലംഘിച്ച് വയനാട്ടിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി കറങ്ങിയ ജീപ്പ് എംവിഡി തിരിച്ചറിഞ്ഞു. പല തവണ നിയമലംഘനത്തിന് പിടികൂടിയ ജീപ്പ് മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്‍റേതാണെന്ന് എംവിഡി കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ആകാശ് തില്ലങ്കേരിയുടേയും കൂട്ടുാരുടേയും നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

ആകാശ് തില്ലങ്കേരി തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങൾ വലിയ വിമർശനത്തിന് വഴി വെച്ചിരുന്നു. മാനന്തവാടി കൽപ്പറ്റ സംസ്ഥാന പാതയിലാണ് മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽപ്പറത്തിയുളള ഡ്രൈവിങ് വീഡിയോ ചിത്രീകരിച്ചത്. ജീപ്പിന് നമ്പർ പ്ലേറ്റുണ്ടായിരുന്നില്ല. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ജീപ്പിൽ ട്രാക്ടറിനേത് സമാനമായ ടയറാണ് വച്ചത്. വാഹനത്തിലുണ്ടായിരുന്നവർ സീറ്റ് ബെൽറ്റും ധരിച്ചിട്ടില്ല. ഇതാണ് ചിത്രീകരിച്ച് റീലാക്കി പോസ്റ്റ് ചെയ്തത്.

ആകാശിന്‍റെ കൂടെയുളള സുഹൃത്തുക്കളും ഇൻസ്റ്റഗ്രാമിലടക്കം വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോ വൈറലായതോടെ നിയമലംഘനം ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി.