നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ സഞ്ചരിച്ച് ആകാശ് തില്ലങ്കേരി

മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിലാണ് ആകാശ് തില്ലങ്കേരി വയനാട്ടിൽ യാത്ര നടത്തുന്നത്. ദൃശ്യങ്ങൾ ആകാശ് തില്ലങ്കേരി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വയനാട് പനമരത്ത് നിന്നുള്ള ദൃശ്യങ്ങളാണ് ആകാശ് തില്ലങ്കേരി സാമൂഹിക മാധ്യമങ്ങളിലിട്ടത്.