ബെന്‍സെമയും പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത്: ഫ്രാന്‍സിന് വീണ്ടും തിരിച്ചടി

  1. Home
  2. Trending

ബെന്‍സെമയും പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത്: ഫ്രാന്‍സിന് വീണ്ടും തിരിച്ചടി

bensema


നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന് ഖത്തര്‍ ലോകകപ്പില്‍ താരങ്ങളുടെ പരിക്ക് വലിയ തിരിച്ചടിയാകുന്നു. ഏറ്റവും ഒടുവില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ കരിം ബെന്‍സെമയും പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി. ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷന്‍ തന്നെ താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു.

പരിശീലനത്തിനിടെയാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവ് കൂടിയായ ബെന്‍സെമയ്ക്ക് പരിക്കേറ്റത്. മുന്‍നിര താരങ്ങളായ പോള്‍ പോഗ്ബ, എന്‍ഗോളെ കാന്റെ, ക്രിസ്റ്റഫര്‍ എന്‍കുന്‍കു എന്നിവര്‍ പരിക്കേറ്റ് ടീമിന് ടീമില്‍ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു.കഴിഞ്ഞ തവണ ഫ്രാന്‍സ് ലോകകപ്പ് നേടുമ്പോള്‍ ബെന്‍സെമ സഹതാരത്തെ അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ടീമിന് പുറത്തായിരുന്നു.

ഇത്തവണ ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനായി തകര്‍പ്പന്‍ ഫോമില്‍ കളിച്ച ബെന്‍സെമ ബാലണ്‍ ഡി ഓര്‍ ബഹുമതിയുടെ തിളക്കത്തില്‍ ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് കരുതുമ്പോഴാണ് അപ്രതീക്ഷിത തിരിച്ചടി.