'ബജറ്റ് 2025-26'; മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റവതരണം തുടങ്ങി: ലൈവ് അപ്ഡേറ്റ്സ്

  1. Home
  2. Trending

'ബജറ്റ് 2025-26'; മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റവതരണം തുടങ്ങി: ലൈവ് അപ്ഡേറ്റ്സ്

nirmala-sitharaman-budget


ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റവതരണം തുടങ്ങി. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മഹാകുംഭമേള നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

ധനമന്ത്രി നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റുമാണിത്. കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കും അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര ബജറ്റില്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളവും ഉറ്റുനോക്കുന്നത്. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജ് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ലൈവ് അപ്ഡേറ്റ്സ്

വികസിത് ഭാരത് വിഷൻ വഴികാട്ടുമെന്ന് ധനമന്ത്രി.

  • കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുക ലക്ഷ്യം
  • കാർഷിക മേഖലയ്ക്ക് പി.എം. ധൻധാന്യ പദ്ധതി
  • പരുത്തി കര്‍ഷകര്‍ക്ക് ദേശീയ പദ്ധതി, ധാന്യ വിളവിൽ സ്വയം പര്യാപ്ത ഉറപ്പാക്കും
  • കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മൂന്നില്‍ നിന്ന് അഞ്ച് ലക്ഷമാക്കി 
  • ബിഹാറിന് മഖാന ബോർഡ് പ്രഖ്യാപിച്ച് ധനമന്ത്രി. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. 
  • ലക്ഷദ്വീപിന് പ്രത്യേക പദ്ധതി.
  • മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കൂടുതല്‍ വ്യാപകമാക്കും.
  • എം.എസ്.എം.ഇ.കള്‍ക്ക് ധനസഹായം ഉറപ്പാക്കും.