പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുളളറ്റ് പ്രൂഫ് കാര്‍,മന്ത്രിമാര്‍ക്കും പുത്തന്‍ കാറുകള്‍

  1. Home
  2. Trending

പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുളളറ്റ് പ്രൂഫ് കാര്‍,മന്ത്രിമാര്‍ക്കും പുത്തന്‍ കാറുകള്‍

p jayarajan



സി പി ഐ എം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുളളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി. ഈ മാസം 17 ന് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി.

പി. ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ വ്യവസായമന്ത്രി പി. രാജീവ് അനുമതി കൊടുത്തത്. മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭ്യമാക്കിയതും വ്യവസായ മന്ത്രിയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ചീഫ് സെക്രട്ടറി നവംബര്‍ 4 ന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങരുത് എന്നതുള്‍പ്പെടെ നവംബര്‍ 9 ന് ധനവകുപ്പ് ഒരു വര്‍ഷത്തേക്ക് കൂടി സാമ്പത്തിക നിയന്ത്രണങ്ങള്‍ നീട്ടി ഉത്തരവിറക്കുകയും ചെയ്തു.