രണ്ടരവയസുകാരനെ കോഴി കൊത്തി പരുക്ക്‌; ഉടമയ്ക്കെതിരെ കേസ്

  1. Home
  2. Trending

രണ്ടരവയസുകാരനെ കോഴി കൊത്തി പരുക്ക്‌; ഉടമയ്ക്കെതിരെ കേസ്

rooster


കൊച്ചി: രണ്ടരവയസുകാരനെ കൊത്തിപ്പരിക്കേല്‍പ്പിച്ചതിന് കോഴിയുടെ ഉടമയ്ക്കെതിരെ കേസ്. ഏലൂര്‍ മഞ്ഞുമ്മല്‍ മുട്ടാറിന് സമീപം കടവില്‍ ജലീലിനെതിരെയാണ് ഏലൂര്‍ പൊലീസ് കേസെടുത്തത്.

ജലീലിന്റെ കോഴി അയല്‍വാസിയായ കുട്ടിയുടെ കണ്ണിനു താഴെയും കവിളത്തും കൊത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് രക്ഷിതാവിന്റെ പരാതിയില്‍ പറയുന്നത്. പതിനെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 22നാണ് പൊലീസില്‍ പരാതി നല്‍കിയത്.