ലൈംഗികാരോപണക്കേസ്; കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരെ നടപടിക്കൊരുങ്ങി സിപിഎം

  1. Home
  2. Trending

ലൈംഗികാരോപണക്കേസ്; കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരെ നടപടിക്കൊരുങ്ങി സിപിഎം

cpm


കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ നടപടിക്ക് ഒരുങ്ങി സിപിഎം. ചെയർമാൻ സ്ഥാനത്ത് നിന്ന് കോട്ടയിൽ രാജുവിനെ ഉടൻ മാറ്റാനാണ് സാധ്യത. താൽക്കാലിക ജീവനക്കാരിയോട് ലൈംഗിക ചുവയോടെ പെരുമാറിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് പാർട്ടി നീക്കം.

ഭർത്താവിന്റെ ചികിത്സാ സഹായത്തിനായി സമീപിച്ച കരുനാഗപ്പള്ളി നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയോട് ചെയർമാൻ കോട്ടയിൽ രാജു ലൈംഗിക ചുവയോടെ പെരുമാറിയെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതിപക്ഷ സംഘടനങ്ങൾ ചെയർമാന്റെ രാജി ആവശ്യപെട്ട് സമരത്തിലാണ്. സിപിഎം അനുഭാവിയാണെന്ന് വ്യക്തമാക്കിയ യുവതി കോട്ടയിൽ രാജുവിനെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. പാർട്ടി ജില്ലാ നേതൃത്വം ചെയർമാനോട് വിശദീകരണം തേടി.

ഇക്കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തു. കോട്ടയിൽ രാജുവിനെ ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റാനാണ് നീക്കം.