കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി; ചില്ലി കാശ് നികുതി അടിച്ചില്ല; മര്യാദയില്ലാത്ത സംഘാടന : കൊച്ചി മേയര്‍

  1. Home
  2. Trending

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി; ചില്ലി കാശ് നികുതി അടിച്ചില്ല; മര്യാദയില്ലാത്ത സംഘാടന : കൊച്ചി മേയര്‍

ANIL KUMAR


 

ഉമ തോമസിന് ഗുരുതര പരിക്കേറ്റ് കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെത് മര്യാദയില്ലാത്ത സംഘാടനമെന്ന് കൊച്ചി മേയര്‍ എം.അനിൽ കുമാർ പറഞ്ഞു.തന്നെ സംഘാടകർ ക്ഷണിച്ചത് തലേ ദിവസം മാത്രമാണ്, അപ്പോൾ തന്നെ വരില്ല എന്ന് പറഞ്ഞു,ജിസിഡിഎ ചെയർമാനും വിളിച്ചെങ്കിലും പോയില്ല.സംഘാടകർ കോർപ്പറേഷന്‍റെ  ഒരനുമതിയും വാങ്ങിച്ചില്ല.കോർപറേഷനെ സമീപിച്ചുപോലും ഇല്ല. ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

സ്റ്റേഡിയത്തിൽ നടന്നത് ടിക്കറ്റ് വച്ച് പണം പിടിച്ചുള്ള പരിപാടിയാണ്.അതിന് ചില്ലികാശ് വിനോദ നികുതി അടച്ചിട്ടില്ല.കോര്‍പറേഷന്‍ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.പരിപാടിയുടെ സംഘാടകർക്ക് ഉടൻ നോട്ടിസ് അയക്കുമെന്നും മേയർ പറഞ്ഞു.