സി​ഗ്നൽ ലഭിക്കാൻ വൈകി; തൃശൂരില്‍ ഗേറ്റ് അടക്കുന്നതിന് മുമ്പേ ട്രെയിന്‍ എത്തി, ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

  1. Home
  2. Trending

സി​ഗ്നൽ ലഭിക്കാൻ വൈകി; തൃശൂരില്‍ ഗേറ്റ് അടക്കുന്നതിന് മുമ്പേ ട്രെയിന്‍ എത്തി, ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

train india


ഗേറ്റ് അടക്കുന്നതിന് മുമ്പേ ട്രെയിന്‍ എത്തി. തൃശൂര്‍ തൈക്കാട്ടുശ്ശേരി റയില്‍വേ ഗേറ്റ് അടയ്ക്കും മുമ്പേയാണ് ട്രെയിന്‍ എത്തിയത്. ട്രെയിന്‍ വരുമ്പോള്‍ സ്‌കൂള്‍ വാന്‍ കുറുകെ കടക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.

ജനശതാബ്ദി ട്രെയിനാണ് ഗേറ്റ് അടക്കുന്നതിന് മുമ്പേ എത്തിയത്. 300 മീറ്റര്‍ മാത്രം അകലെയെത്തിയപ്പോഴാണ് ട്രെയിന്‍ കണ്ടതെന്ന് സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ വിജയകുമാര്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മൂന്ന് വിദ്യാര്‍ത്ഥികളാണ് വാനില്‍ ഉണ്ടായിരുന്നത്.