പ്രതീക്ഷയോടെ എഎപിയും ബിജെപിയും കോൺഗ്രസും; രാജ്യ തലസ്ഥാനം ഇന്ന് വിധിയെഴുതും

  1. Home
  2. Trending

പ്രതീക്ഷയോടെ എഎപിയും ബിജെപിയും കോൺഗ്രസും; രാജ്യ തലസ്ഥാനം ഇന്ന് വിധിയെഴുതും

delhi election


ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ഡൽഹി ജനത ഇന്ന് പോളിങ്ങ് ബൂത്തിൽ വിധിയെഴുതും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടർമാരാണ് ഡൽഹിയിലുള്ളത്.

രാവിലെ 7 മണി മുതൽ പോളിങ്ങ് ആരംഭിക്കും. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും പ്രധാന പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ദില്ലിയിൽ സുരക്ഷ ശക്തമാക്കി. 220 അർധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും ദില്ലിയിൽ വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.